മലപ്പുറം:ക്ഷേത്രങ്ങളിലെ ഭണ്ഡാര പെട്ടി കുത്തിതുറന്ന് മോഷണം നടത്തുന്ന പ്രതി പിടിയിൽ. വഴിക്കടവ് കമ്പളക്കല്ല് കുന്നുമ്മൽ അലവിയുടെ മകൻ ആബിദ് (35)നെയാണ് നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മമ്മുളളി കുട്ടിച്ചാത്തൻ കാവിലെ ഭണ്ഡാര പെട്ടി കുത്തിതുറന്നാണ് ഇയാള്‍ പണം അപഹരിച്ചത്.
ഭണ്ഡാര പെട്ടി കുത്തിതുറന്ന് മോഷണം; പ്രതി പിടിയില്‍ - പ്രതി പിടിയില്‍
മോഷണത്തിന് ശേഷം അമ്പലമുറ്റത്ത് ബോധരഹിതനായി കിടന്ന ഇയാളെ രാവിലെ വിളക്ക് വെയ്ക്കാൻ വന്ന ക്ഷേത്രം സെക്രട്ടറി പാലശ്ശേരി വേണുഗോപാലന്‍ കാണുകയായിരുന്നു.
മോഷ്ണത്തിന് ശേഷം അമ്പലമുറ്റത്ത് ബോധരഹിതനായി കിടന്ന ഇയാളെ രാവിലെ വിളക്ക് വെയ്ക്കാൻ വന്ന ക്ഷേത്രം സെക്രട്ടറി പാലശ്ശേരി വേണുഗോപാലന്‍ കാണുകയായിരുന്നു. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.
മാർച്ച് 12നാണ് ഭണ്ഡാര പെട്ടി അവസാനമായി തുറന്നത്. മാസത്തിൽ ഒരു തവണയാണ് തുറക്കുക. മോഷ്ടാവിന്‍റെ ഷർട്ടിന്‍റെ പോക്കറ്റുകളിൽ നിന്നായി 4000ത്തിലേറെ രൂപ ലഭിച്ചു. നാണയങ്ങൾ ഒഴിവാക്കി നോട്ടുകൾ മാത്രമാണ് എടുത്തതെന്ന് വേണുഗോപാലൻ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തു വരുന്നതായി നിലമ്പൂർ പൊലീസ് അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് മുതീരി പള്ളിയറക്കൽ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാര പെട്ടി പൊളിച്ച് മൂവായിരത്തോളം രൂപ മോഷ്ടവ് കവർന്നിരുന്നു. ഇതുമായി പ്രതിക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.