കേരളം

kerala

ETV Bharat / state

മലപ്പുറത്തെ മെഡിക്കൽ സ്റ്റോറിലെ കവര്‍ച്ച ; തമിഴ്‌നാട് സ്വദേശികൾ പിടിയിൽ - നിലമ്പുർ കോവിലകം റോഡ്

തമിഴ്‌നാട് തിരുനെൽവേലി സ്വദേശി രാജേഷ്, ഇയാളുടെ ബന്ധു ഡേവിഡ് രാജ എന്നിവരാണ് പിടിയിലായത്.

theft at medical store  മെഡിക്കൽ സ്റ്റോറിൽ മോഷണം  Tamil Nadu natives arrested  നിലമ്പുർ കോവിലകം റോഡ്  നിലമ്പൂർ പൊലീസ്
മെഡിക്കൽ സ്റ്റോറിൽ മോഷണം; തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

By

Published : Aug 28, 2021, 11:23 AM IST

മലപ്പുറം: നിലമ്പൂർ കോവിലകം റോഡിലെ മെഡിക്കൽ സ്റ്റോറിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റില്‍. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി രാജേഷ്(27), ഇയാളുടെ ബന്ധു ഡേവിഡ് രാജ (20) എന്നിവരാണ് നിലമ്പൂർ പൊലീസിന്‍റെ പിടിയിലായത്.

രാജേഷ് 10 വർഷമായി പൂക്കോട്ടുംപാടം അഞ്ചാംമൈൽ കൊട്ടുമ്പാടത്തെ ക്വാർട്ടേഴ്‌സിൽ വാടകയ്‌ക്ക് താമസിക്കുന്ന ആളാണ്.

Also Read: അമ്പനാർ വന്യമൃഗ വേട്ട ; ഒരാൾ കൂടി പിടിയിൽ

ഈ മാസം ഇരുപത്തിയാറാം തിയ്യതി പുലർച്ചെയാണ് പ്രതികൾ മെഡിക്കൽ സ്റ്റോറിന്‍റെ ഷട്ടർ തകർത്ത് മൊബൈൽ ഫോണും മരുന്നുകളും മോഷ്ടിച്ചത്. പണം നഷ്ടപ്പെട്ടിരുന്നില്ല. മെഡിക്കൽ സ്റ്റോറിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

അന്വഷണം നടക്കുന്നതിനിടെ പൂക്കോട്ടും പാടത്തെ മൊബൈൽ ഷോപ്പിൽ പ്രതികൾ നടത്തിയ മോഷണ ശ്രമം പിടിക്കപ്പെട്ടതാണ് അറസ്റ്റിലേക്ക് നയിച്ചത്. പൂക്കോട്ടുംപാടം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ നിലമ്പൂർ പൊലീസിന് കൈമാറുകയായിരുന്നു. ഇവർ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു.

മൊബൈൽ ഷോപ്പുകളിലെത്തി ജീവനക്കാരെ കബളിപ്പിച്ച് ഫോൺ തട്ടിയെടുക്കുന്നത് പ്രതികളുടെ പതിവാണ്. ഇവര്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളുണ്ട്.

രണ്ടാംപ്രതി ഡേവിഡ് രാജ ചെന്നൈ എസ്.ആർ.എം.കോളജിലെ ബിരുദ വിദ്യാർഥിയാണ്. പ്രതികളെ മെഡിക്കൽ സ്റ്റോറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details