മലപ്പുറം: വണ്ടൂർ നടുവത്ത് ഈശ്വരമംഗലം ശിവ ക്ഷേത്രത്തിൽ മോഷണം. ഒരു ഭണ്ഡാരവുമായി മോഷ്ടാവ് കടന്നുകളഞ്ഞു. 20,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭണ്ഡാരങ്ങളുടെ പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യത്തിൽ വ്യക്തമാണ്.
വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ജീവനക്കാർ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്. ലോക്‌ഡൗണിന് ശേഷം ജൂലൈ 11നാണ് ക്ഷേത്രം തുറന്നത്. എല്ലാമാസവും ഒന്നാം തിയതിയാണ് ഭണ്ഡാരം തുറക്കാറുള്ളത്.