കേരളം

kerala

ETV Bharat / state

മാലമോഷണക്കേസിലെ പ്രതി അറസ്റ്റില്‍ - മാലമോഷണക്കേസില്‍ പ്രതി അറസ്‌റ്റിൽ

വെള്ളം ചോദിക്കാനെന്ന രീതിയിലെത്തിയാണ് പ്രതി മോഷണം നടത്തിയത്

theft accused arrested  theft accused arrested in malappuram  മാലമോഷണക്കേസില്‍ പ്രതി അറസ്‌റ്റിൽ  മലപ്പുറത്ത് മാലമോഷണക്കേസില്‍ പ്രതി അറസ്‌റ്റിൽ
മാലമോഷണക്കേസില്‍ പ്രതി അറസ്‌റ്റിൽ

By

Published : Dec 22, 2020, 10:41 PM IST

മലപ്പുറം: പിഞ്ചുകുഞ്ഞിന്‍റെ കഴുത്തില്‍ നിന്നും മാല മോഷ്‌ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. കോഴിക്കോട് ഈങ്ങാപ്പുഴ കാക്കവയലില്‍ താമസിക്കുന്ന പാറമ്മല്‍ ബഷീര്‍ എന്ന പേരാമ്പ്ര ബഷീറാണ് അറസ്റ്റിലായത്. പൂക്കോട്ടൂര്‍ സ്വദേശിയുടെ വീട്ടിൽ വെള്ളം ചോദിക്കാനെന്ന രീതിയിലെത്തിയാണ് പ്രതി മോഷണം നടത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിന്‍റെ കഴുത്തില്‍ നിന്നും സ്വര്‍ണ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന പരാതിയിലാണ് അറസ്റ്റ്.

അന്വേഷണത്തില്‍ ഇയാള്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി മാല പൊട്ടിക്കല്‍, മോഷണം, കവര്‍ച്ച മുതലായ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വളാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കവര്‍ച്ച കേസില്‍ ഇയാളെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ദിവസങ്ങൾക്ക് മുൻപ് മുക്കം പൊലീസ് സമാനമായ കേസില്‍ അറസ്റ്റ് ചെയ്തിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി മോഷണം തുടരുകയായിരുന്നു. മുൻപ് മോഷണക്കേസില്‍ മഞ്ചേരി കോടതിയില്‍ ഹാജരാക്കാന്‍ എസ്കോര്‍ട്ട് വന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഇയാളെ മഞ്ചേരി സിജെഎം കോടതി ശിക്ഷിക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details