കേരളം

kerala

ETV Bharat / state

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി - Malappuram

ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By

Published : Jan 13, 2020, 10:13 PM IST

മലപ്പുറം:പെരിന്തൽമണ്ണ കുന്നപ്പള്ളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനകത്ത് ഫാനിൽ സാരിയിൽ തൂങ്ങിയ നിലയിലാന്ന് മൃതദേഹം കണ്ടെത്തിയത്. എങ്കുളം കുന്നക്കാവ് സ്വദേശി വടക്കേക്കര പോത്തൻ കുഴി കുഞ്ഞുണ്ണിയുടെ മകൻ സുധാകരൻ എന്ന കുട്ടനെയാണ് (27) മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറത്ത് നിന്നും ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പെരിന്തൽമണ്ണ സബ് ഇൻസ്പെക്‌ടര്‍ മഞ്ജിത്ത് ലാലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details