കേരളം

kerala

ETV Bharat / state

കാർ ടാങ്കർ ലോറിയിലിടിച്ച് യുവാവ് മരിച്ചു - accident death in kearla

നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം

കാർ ടാങ്കർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

By

Published : Nov 15, 2019, 6:28 PM IST

മലപ്പുറം: കാർ ടാങ്കർ ലോറിയിലിടിച്ച് വെട്ടത്തൂർ തേലക്കാട് പരുത്തിയിൽ കുഞ്ഞിമുഹമ്മദിന്‍റെയും ഖദീജയും മകൻ മസ്റൂർ (24) മരിച്ചു. പാലക്കാട് കൽപ്പാത്തി - കൽമണ്ഡപം ബൈപ്പാസ് റോഡിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.

മസ്റൂറും സുഹൃത്തുക്കളായ 6 പേരും സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. വിവാഹത്തിന് സുഹൃത്തിനെ ക്ഷണിക്കുന്നതിനും വിവാഹ സാധനങ്ങൾ വാങ്ങുന്നതിനുമായി ഏഴു പേരും പാലക്കാട്ടേക്ക് പോയതായിരുന്നു. നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മസ്റൂർ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. പരിക്കേറ്റ മറ്റ് ആറു പേരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ചികിത്സക്കായി പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു വന്നു. മസ്റൂറിന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ വെള്ളിയാഴ്ച്ച ഉച്ചയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും നാട്ടിൽ എത്തിയതായിരുന്നു മരണപ്പെട്ട മസ്റൂർ.

ABOUT THE AUTHOR

...view details