മലപ്പുറം: വഴിക്കടവ് പൂവ്വത്തിപൊയിലിലെ പാമ്പ് പിടുത്തക്കാരൻ പിലാത്തൊടിക മുജീബ് റഹ്മാന്‍റെ വീട്ടിൽ സംരക്ഷിച്ചിരുന്ന മൂർഖൻ പാമ്പിന്‍റെ മുട്ടകൾ വിരിഞ്ഞു. പത്ത് മുട്ടകളാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ എട്ടെണ്ണമാണ് വിരിഞ്ഞത്. പാമ്പിൻ കുഞ്ഞുങ്ങളെ വനം വകുപ്പിന് കൈമാറി.
കൃത്രിമ സൗകര‍്യത്തിൽ വീട്ടിൽ വിരിയിച്ച പാമ്പിൻ കുഞ്ഞുങ്ങളെ വനം വകുപ്പിന് കൈമാറി - Cobra snake
പത്ത് മുട്ടകളിൽ എട്ടെണ്ണമാണ് വിരിഞ്ഞത്

കൃത്രിമ സൗകര‍്യത്തിൽ വീട്ടിൽ വിരിയിച്ച പാമ്പിൻ കുഞ്ഞുങ്ങളെ വനം വകുപ്പിന് കൈമാറി
കൃത്രിമ സൗകര‍്യത്തിൽ വീട്ടിൽ വിരിയിച്ച പാമ്പിൻ കുഞ്ഞുങ്ങളെ വനം വകുപ്പിന് കൈമാറി
ALSO READ:സംസ്ഥാനത്തിന് ആശ്വാസം; ടിപിആർ കുറയുന്നു, 12,469 പേർക്ക് കൂടി കൊവിഡ്
പത്ത് ദിവസം മുമ്പ് മൂത്തേടം കാറ്റാടിയിൽ നിന്നും പിടികൂടിയ മൂർഖന്‍റെ മുട്ടകളാണ് വിരിഞ്ഞത്. കാറ്റാടിയിലെ സിനു മന്ദിരത്തിൽ സിനുവിന്‍റെ വീട്ടുമുറ്റത്തെ മാളത്തിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. മാളത്തിലുണ്ടായിരുന്ന മുട്ടകളും വനം വകുപ്പിന്‍റെ അനുമതിയോടെ കൃത്രിമ സൗകര‍്യത്തിൽ വിരിയിച്ചെടുക്കുകയായിരുന്നു.