മലപ്പുറം: എടവണ്ണ ചെമ്പക്കുത്ത് ആശുപത്രിയില്‍ വൈദ്യുതി നിലച്ചാല്‍ ചികിത്സ ബുദ്ധിമുട്ടിലാകും. പിന്നീട് മെഴുകുതിരി ഉപയോഗിച്ചാണ് പരിശോധന.ഇത് ഡോക്‌ടർമാരെയും ആശുപത്രിയിലെ മറ്റു ജീവനക്കാരെയും രോഗികളെയും ഒരുപോലെ ബാധിക്കുകയാണ്.ഇന്‍വെർടര്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതാണ് ആശുപത്രിയുടെ ഈ അവസ്ഥയ്ക്ക് കാരണം.
വൈദ്യുതി നിലച്ചാൽ പരിശോധന മെഴുകുതിരി വെളിച്ചത്തിൽ - മലപ്പുറം എടവണ്ണ
എടവണ്ണ ചെമ്പക്കുത്ത് ആശുപത്രിയിലാണ് വൈദ്യുതി നിലച്ചാൽ പരിശോധന ബുദ്ധിമുട്ടിലാകുന്നത്
വൈദ്യുതി നിലച്ചാൽ പരിശോധന മെഴുകുതിരി വെളിച്ചത്തിൽ
നൂറുകണക്കിന് രോഗികളാണ് ദിവസവും ഇവിടെ പരിശോധനക്ക് എത്തുന്നത്. ആശുപത്രിക്ക് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ തിരക്ക് കൂട്ടുന്ന അധികൃതർ അടിസ്ഥാന സൗകര്യങ്ങൾക്ക് ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം.