കവളപ്പാറയിൽ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു
ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
മലപ്പുറം:പ്രകൃതിദുരന്തം നടന്ന കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതുവരെ കണ്ടെത്തിയത് 48 മൃതദേഹങ്ങള്‍. ഇനി കണ്ടെത്താനുള്ളത് 11 പേരെയാണ്. അപകടസ്ഥലത്തെ സമീപവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തയ്യാറിക്കിയ മാപ്പ് അനുസരിച്ചാണ് തെരച്ചില്‍ തുടരുന്നത്. കവളപ്പാറയില്‍ അപകടം നടന്ന മുത്തപ്പന്‍ മലയുടെ താഴ്ഭാഗത്താണ് ഇനി തെരച്ചില്‍ നടത്താനുള്ളത്. ഈ ഭാഗങ്ങളില്‍ 40 മുതല്‍ 50 അടി വരെ മണ്ണ് വന്നുവീണിട്ടുണ്ടെന്നാണ് നിഗമനം. 14 മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്തോടെയാണ് മണ്ണുമാറ്റുന്നത്. ഏറെ ദുഷ്‌കരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. 13 ദിവസമായി മനുഷ്യസാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും തുടരുകയാണ്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാണാതായവരെ മുഴുവന്‍ കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ് ഉറപ്പുനല്‍കി.
TAGGED:
പ്രകൃതിദുരന്തം