മലപ്പുറം: ലോക്‌ഡൗണിലും മണൽ മാഫിയ സജീവം. ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്‌ജിന് സമീപം മിനി ടിപ്പർ ലോറി പിടിച്ചെടുത്തു. ചാലിയാർ പുഴയുടെ മമ്പാട് ഓടായിക്കൽ കടവിൽ നിന്നാണ് മണൽ മാഫിയ രാത്രിയുടെ മറവിൽ മണലൂറ്റുന്നത്.
മണൽ മാഫിയ സജീവം;മണൽ ലോറി പിടിച്ചെടുത്തു - നിലമ്പൂർ പൊലീസ്
പൊലീസിനെ കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മണൽ നിറച്ച ലോറി നിലമ്പൂർ പൊലീസ് പിടിച്ചെടുത്തു.
മണൽ മാഫിയ സജീവം;മണൽ ലോറി പിടിച്ചെടുത്തു
നിലമ്പൂർ സ്റ്റേഷനിലെ എസ്.ഐ ശശികുമാറിൻ്റെ നേത്യത്വത്തിൽ പുലർച്ചെ 2.30തോടെ നടത്തിയ പട്രോളിംഗിലാണ് മണൽ നിറച്ച ടിപ്പർ കണ്ടത്. പൊലീസിനെ കണ്ട് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മണൽ നിറച്ച ലോറി നിലമ്പൂർ പൊലീസ് പിടിച്ചെടുത്തു. ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചു.