മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ കാറിൽ നിന്നും ചാടിയിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. മലപ്പുറം മുക്കട്ട റെയിൽവെ ഡിപ്പോക്ക് സമീപം രാവിലെ പത്തരയോടെയാണ് സംഭവം. തേൾപ്പാറ വിനയകുമാർ എസ്റ്റ്റ്റേറ്റിലെ ഫാദർ സജിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. എസ്റ്റേറ്റിൽ നിന്നും നിലമ്പൂരിലേക്ക് വരികയായിരുന്ന കാറിൽ ഡ്രൈവർ ബിജു, തൊഴിലാളികളായ ധീരജ്, ഫാസിൽ എന്നിവരാണുണ്ടായിരുന്നത്.
ഓടുന്ന കാറില്‍ തീപ്പിടിത്തം, എഞ്ചിൻ ഉൾപ്പെടെ കത്തിനശിച്ചു
യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ വണ്ടിയില്‍ നിന്ന് ചാടുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേർന്നാണ് തീയണച്ചത്.
കാറിന്‍റെ പുറകിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു പേരും കാറിൽ നിന്നും പുറത്തേക്ക് ചാടി. നിയന്ത്രണം വിട്ട കാർ 100 മീറ്ററോളം പിറകോട്ട് നീങ്ങി മതിലിൽ ഇടിച്ച് നിന്നു. നാട്ടുകാരും യാത്രക്കാരും ചേർന്നാണ് തീയണച്ചത്. പൊലീസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്ത് എത്തും മുൻപെ തീയണച്ചിരുന്നു. എഞ്ചിൻ ഉൾപ്പെടെ കത്തിനശിച്ചു. കാറിൽ എസി പ്രവർത്തിക്കാത്തതിനാല്‍ ഗ്ലാസുകൾ താഴ്ത്തിയിരുന്നുവെന്നും, തീ പിടിക്കാനുണ്ടായ സാഹചര്യം അറിയില്ലെന്നും ഡ്രൈവർ ബിജു പറഞ്ഞു.