മലപ്പുറം: ജന പങ്കാളിത്തമില്ലാതെ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായറിൻ്റെ തിരുകർമ്മങ്ങൾ നടന്നു. വൈദികൻ ഉൾപ്പെടെ 3 പേരാണ് ദേവാലയങ്ങളിലെ തിരുകർമ്മങ്ങളിൽ പങ്കാളികളായത്. ഫെയ്‌സ്‌ബുക്കിലൂടെ ലൈവായി കുർബാന തൽസമയം വീടുകളിൽ കാണുന്നതിന് മിക്ക ഇടവകകളും സംവിധാനമൊരുക്കിയിരുന്നു. ലോക്‌ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചുകൊണ്ടാണ് ദേവാലയങ്ങളിൽ ചടങ്ങുകൾ നടന്നത്.
ജന പങ്കാളിത്തമില്ലാതെ ദേവാലയങ്ങളിൽ ഓശാന തിരുകർമ്മങ്ങൾ നടന്നു
ലോക്‌ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചുകൊണ്ടാണ് ദേവാലയങ്ങളിൽ ചടങ്ങുകൾ നടന്നത്
ജന പങ്കാളിത്തമില്ലാതെ ദേവാലയങ്ങളിൽ ഓശാന തിരുകർമ്മങ്ങൾ നടന്നു
വൈദികന് ഉൾപ്പെടെ 5 പേർക്ക് പങ്കെടുക്കാമെന്ന് സർക്കാർ നിർദ്ദേശം നിലനിൽക്കെ 90 ശതമാനം ദേവാലയങ്ങളിലും 3 പേരാണ് പങ്കെടുത്തത്. അടച്ചിട്ട ദേവാലയത്തിൽ ഓശാന ശുശ്രൂഷകൾ നടത്തിയത് ആദ്യമായാണ്.
ജീവിതം മുഴുവൻ വീടിനുള്ളിൽ കഴിയുന്ന ആയിരങ്ങളുടെ പ്രയാസങ്ങളും വിഷമതകളും തിരിച്ചറിയാൻ ഈ കാലയളവിൽ സാധിച്ചുവെന്നും. എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്നത് കാണുപ്പോൾ ഈ ഓശാന ഞായർ നൽകുന്ന സന്ദേശം ഏറെ സന്തോഷം പകരുന്നതായും സെൻ്റ് തോമസ് ഇടവക വികാരി ഫാ.ഡൊമിനിക് വളകൊടിയിൽ പറഞ്ഞു.