മലപ്പുറം:രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് കെ.എം ഷാജി എംഎല്‍എയുടെ വീട്ടിൽ റെയ്‌ഡ് നടത്തിയതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിന്‍റെ പിറ്റേന്ന് റെയ്‌ഡ് നടത്തിയത് രാഷ്‌ട്രീയ പ്രേരിതമെന്നതിൽ തർക്കമില്ല.
കെ.എം ഷാജിയുടെ വീട്ടിലെ റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതമെന്ന് കുഞ്ഞാലിക്കുട്ടി - KM Shaji
തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് തന്നെ റെയ്‌ഡ് നടത്തിയത് രാഷ്‌ട്രീയ പ്രേരിതമെന്നതിൽ തർക്കമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.
കെ.എം ഷാജിയുടെ വീട്ടിലെ റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതം: പി.കെ കുഞ്ഞാലിക്കുട്ടി
കണ്ണൂരിലെ സംഭവ വികാസങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണോ പരിശോധനയെന്ന് സംശയമുണ്ട്. നടപടി രാഷ്‌ട്രീയ മര്യാദയല്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.