മലപ്പുറം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഉയർന്നു. ഈസ്റ്ററും വിഷുവും റമദാനും ഒരുമിച്ച് എത്തിയതോടെയാണ് ഇത്തരത്തിൽ വില വർധിക്കാന്‍ കാരണം. 135 രൂപയാണ് ഒരു കിലോ കോഴി മൊത്തമായി എടുക്കുമ്പോഴത്തെ വില. ഇറച്ചിയായി വാങ്ങുമ്പോഴാണെങ്കില്‍ 210 മുതൽ 230 രൂപ വരെയാണ് കടക്കാര്‍ ഈടാക്കുന്നത്.
വിഷുവും റമദാനും ഒരുമിച്ചെത്തുമ്പോള്‍ കുത്തനെയുയര്‍ന്ന് കോഴിയിറച്ചി വില - കോഴിയിറച്ചി വില
ആഘോഷങ്ങള്‍ ഒരുമിച്ചെത്തിയതിനൊപ്പം ചൂട് കൂടിയതും, കോഴിത്തീറ്റയുടെ വില വര്‍ധിച്ചതുമാണ് കാരണങ്ങളെന്ന് കടയുടമകള്‍.
കുത്തനെയുയര്‍ന്ന് സംസ്ഥാനത്തെ കോഴിയിറച്ചി വില
ആഘോഷങ്ങള്‍ ഒരുമിച്ചെത്തിയതിനൊപ്പം ചൂട് കൂടിയതും, കോഴിത്തീറ്റയുടെ വില കൂടിയതും കോഴിയുടെ വിലവര്‍ധനവിന് കാരണമായെന്നാണ് കടയുടമകള്‍ പറയുന്നത്. ഈ അടുത്ത കാലത്ത് ഇതാദ്യമായാണ് വില ഇത്രയധികം വർധിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും സമാന രീതിയിൽ കോഴിയിറച്ചിക്ക് മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വില കൂടിയിരുന്നു.
ഉത്സവ സീസൺ ആയതിനാല്‍ കോഴി വാങ്ങാൻ ആളുകൾ വരുന്നുണ്ടെങ്കിലും, വില കേട്ട് മടങ്ങിപ്പോകുന്ന സാഹചര്യമാണെന്ന് മലപ്പുറത്തെ കച്ചവടക്കാർ പറയുന്നു.