കേരളം

kerala

ETV Bharat / state

മാലിന്യം നിറഞ്ഞ് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷന്‍ പരിസരം - മഴക്കാല പൂർവ ശുചീകരണം

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും ശുചീകരണ പ്രവർത്തനത്തിന് ഗ്രാമപഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല

malappuram  angadipuram  Angadipuram railway station  മലപ്പുറം  മഴക്കാല പൂർവ ശുചീകരണം  അങ്ങാടിപ്പുറം റെയിൽവെ സ്‌റ്റേഷൻ
മാലിന്യം നിറഞ്ഞ് അങ്ങാടിപ്പുറം റെയിൽവെ സ്‌റ്റേഷൻ പരിസരം

By

Published : Apr 26, 2020, 7:06 PM IST

Updated : Apr 26, 2020, 7:16 PM IST

മലപ്പുറം: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷന്‍ പരിസരത്ത് മാലിന്യ കുമ്പാരം. മാസങ്ങളായി മാലിന്യം കുന്നുകൂടി കിടന്നിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ല. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും ശുചീകരണ പ്രവർത്തനത്തിന് ഗ്രാമപഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. റോഡില്‍ മാലിന്യം നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീർന്നെന്നും മാലിന്യ കൂമ്പാരം ഉടൻ നീക്കം ചെയ്‌ത് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കണമെന്നും അങ്ങാടിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ.എസ് അനീഷ് ആവശ്യപ്പെട്ടു.

മാലിന്യം നിറഞ്ഞ് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷന്‍ പരിസരം
Last Updated : Apr 26, 2020, 7:16 PM IST

ABOUT THE AUTHOR

...view details