കേരളം

kerala

ETV Bharat / state

മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും - മുസ്‍ലിം ലീഗ്

കൂടുതല്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്ന തരത്തിലാണ് സ്ഥാനാർഥി പട്ടിക

Kl-mpm-leagu  The Muslim League may announce its candidates on Monday  മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി  The Muslim League  മുസ്‍ലിം ലീഗ്  The Muslim League may announce its candidates
മുസ്‍ലിം ലീഗ്

By

Published : Mar 5, 2021, 12:14 PM IST

മലപ്പുറം: മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ എട്ടാം തീയതി പ്രഖ്യാപിച്ചേക്കും. ആരെയൊക്കെ എവിടയൊക്കെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ നേത്യതലത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. മുമ്പ് ഒരിക്കലും ഉണ്ടാകാത്ത തരത്തില്‍ സിറ്റിങ് എംഎല്‍എമാരെ മാറ്റി, കൂടുതല്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്ന തരത്തിലാണ് സ്ഥാനാർഥി പട്ടിക. സ്ഥാനാർഥികളെ തീരുമാനിക്കുന്ന ഉന്നതാധികാര സമിതി അംഗങ്ങളിലൊരാളായ സാദിഖലി തങ്ങള്‍ മലപ്പുറം ജില്ലയില്‍ നടത്തുന്ന ജാഥ ആറാം തീയതിയാണ് സമാപിക്കുക.

ഏഴിന് ഉന്നതാധികാര സമിതി യോഗം കൂടി എട്ടിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നിലവിലെ തീരുമാനം. സിറ്റിങ് എംഎല്‍എമാരില്‍ എട്ടുപേര്‍ക്ക് സീറ്റ് നല്‍കേണ്ടന്നാണ് ധാരണ. 10 എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും. പക്ഷേ കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലങ്ങളില്‍ ചില മാറ്റങ്ങളുണ്ടായേക്കാം. വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന തരത്തിലാണ് അവസാന വട്ട ചര്‍ച്ചകള്‍.

ABOUT THE AUTHOR

...view details