മലപ്പുറം: വീടിന്‍റെ കാർ പോർച്ചില്‍ നിർത്തിയിട്ട മോട്ടോർ ബൈക്ക് മോഷണം പോയി. നിലമ്പൂർ അകമ്പാടം സ്വദേശി കൈപ്പേൻകുന്നൻ സലീമിന്‍റെ വീട്ടിലെ കാർപോർച്ചറിൽ നിർത്തിയിട്ട കെ.എൽ 10 പി 7888 ബൈക്കാണ് മോഷണം പോയത്. ഞായറാഴ്ച്ച രാത്രി 10.30-ന് ശേഷമാണ് കവർച്ച നടന്നതെന്ന് സലീം പറഞ്ഞു. വാഹന ഉടമ നിലമ്പൂർ പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് മോഷണം പോയി - theft news
നിലമ്പൂർ അകമ്പാടം സ്വദേശിയുടെ കാർ പോർച്ചറിൽ നിറുത്തിയിട്ട കെഎൽ 10 പി 7888 ബൈക്കാണ് മോഷണം പോയത്
![വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് മോഷണം പോയി മോഷണം വാർത്ത മോട്ടോർ ബൈക്ക് വാർത്ത theft news motor bike news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6364349-thumbnail-3x2-bike.jpg)
ബൈക്ക് മോഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് മോഷണം പോയതായി പരാതി.
പ്രദേശത്ത് ബൈക്ക് മോഷണം പോകുന്നത് വ്യാപകമാകുന്നതായി നാട്ടുകാർ പറഞ്ഞു. നേരത്തെ അകമ്പാടം അങ്ങാടിയിൽ നിന്നും സലീമിന്‍റെ അനുജന്‍റെ ഉൾപ്പെടെ രണ്ട് ബൈക്കുകൾ മോഷണം പോയിരുന്നു. എന്നാല്‍ അടുത്ത ദിവസം രാത്രി തന്നെ മോഷ്‌ടിച്ച സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.