മലപ്പുറം: കുപ്പി വെളളത്തിന് അമിത വില ഈടാക്കിയ വ്യാപാരിയിൽ നിന്ന് 5000 രൂപ പിഴ ഈടാക്കി. നിലമ്പൂർ ലീഗൽ മെട്രോളജി വിഭാഗം ഇൻസ്‌പെക്ടര്‍ എസ്.സിറാജുദ്ദീൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിലമ്പൂർ ടൗണിലെ മിൽമ ബൂത്ത് ഉടമ കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയത്.
അമിത വില ഈടാക്കിയ വ്യാപാരിയിൽ നിന്ന് 5000 രൂപ പിഴ ഈടാക്കി - ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപ
നിലവിൽ ഒരു ലിറ്റർ വെള്ളത്തിന് സർക്കാർ നിശ്ചയിച്ച വില 13 രൂപയാണ്. നിലമ്പൂർ മേഖലയിലെ ഭൂരിഭാഗം കടകളിലും ഇപ്പോൾ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപയാണ് ഈടാക്കുന്നത്
അമിത വില ഈടാക്കിയ വ്യാപാരിയിൽ നിന്ന് 5000 രൂപ പിഴ ഈടാക്കി
നിലവിൽ ഒരു ലിറ്റർ വെള്ളത്തിന് സർക്കാർ നിശ്ചയിച്ച വില 13 രൂപയാണ്. ഇതിൽ കൂടുതൽ വില ഈടാക്കിയാൽ പിഴ അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിലമ്പൂർ മേഖലയിലെ ഭൂരിഭാഗം കടകളിലും ഇപ്പോൾ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപയാണ് ഈടാക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്നാണ് ലീഗൽ മെട്രോൾജി വിഭാഗം പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനമെന്ന് ഇൻസ്‌പെക്ടര്‍ എസ്.സിറാജുദ്ദീൻ പറഞ്ഞു.