കവളപ്പാറയിലെ ദുരന്തബാധിതർക്കുള്ള വീട് നിർമാണമാരംഭിച്ചു - കേരള മുസ്ലിം ജമാഅത്ത് കവളപ്പാറയിലെ ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണമാരംഭിച്ചു.
നിലമ്പൂർ സ്വദേശിയായ ഹാരീസ് പുത്തൻപീടികയിലാണ് റീബിൾഡ് നിലമ്പൂരിന് 76 സെന്‍റ് ഭൂമി ഭവന നിർമാണത്തിനായി സംഭാവന ചെയ്‌തത്.
![കവളപ്പാറയിലെ ദുരന്തബാധിതർക്കുള്ള വീട് നിർമാണമാരംഭിച്ചു കേരള മുസ്ലിം ജമാഅത്ത് കവളപ്പാറയിലെ ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണമാരംഭിച്ചു. The home of the victims of the disaster in Kavalappara, Kerala, has begun](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5644189-755-5644189-1578504337610.jpg)
മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് കവളപ്പാറയിലെ ദുരന്തബാധിതർക്കുള്ള വീട് നിർമാണമാരംഭിച്ചു. റീബിൾഡ് നിലമ്പൂരുമായി സഹകരിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്‍റ് കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നിലമ്പൂർ സ്വദേശിയായ ഹാരീസ് പുത്തൻപീടികയിലാണ് റീബിൾഡ് നിലമ്പൂരിന് 76 സെന്‍റ് ഭൂമി ഭവന നിർമാണത്തിനായി സംഭാവന ചെയ്‌തത്. വീടുകളുടെ നിർമാണത്തിന് തുടക്കം കുറിച്ച് കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു. പത്ത് വീടുകളിൽ കുറയാതെ നിർമ്മിച്ച് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി കെ.അബ്‌ദു റഹ്മാൻ ഫൈസി വണ്ടൂർ പറഞ്ഞു. ചടങ്ങിൽ കൂറ്റമ്പാറ അബ്‌ദു റഹ്മാൻ ദാരിമി, സി.പി. സൈദലവി മാസ്റ്റർ ചെങ്ങര എന്നിവരും മറ്റ് ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു.