മലപ്പുറം: കൂട്ട പിരിച്ചുവിടൽ നടത്തിയത് അനിവാര്യമായ സാഹചര്യത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ. നേരത്തെ ചെയ്തതിൻ്റെ തുടർച്ച മാത്രമാണിതെന്നും ആർദ്രം അടക്കമുള്ള പദ്ധതികൾക്ക് സർവീസിൽ നിന്ന് വിട്ട് നിൽക്കുന്നവർ തടസ്സമാകുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കൂട്ട പിരിച്ചുവിടൽ അനിവാര്യ സാഹചര്യത്തിലെന്ന് ആരോഗ്യ മന്ത്രി - hini
രണ്ട് തവണ അവസരം നൽകിയിട്ടും മടങ്ങി വരാത്തവരെയാണ് പിരിച്ചു വിട്ടതെന്നും ചിലർ മടങ്ങി വന്നത് സന്തോഷകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ
![കൂട്ട പിരിച്ചുവിടൽ അനിവാര്യ സാഹചര്യത്തിലെന്ന് ആരോഗ്യ മന്ത്രി കൂട്ട പിരിച്ചുവിടൽ ആരോഗ്യ മന്ത്രി മലപ്പുറം എച്ച് വൺ എൻ വൺ malappuram mass dismissal hini Health Minister](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5676601-594-5676601-1578746489940.jpg)
കൂട്ട പിരിച്ചുവിടൽ അനിവാര്യ സാഹചര്യത്തിലെന്ന് ആരോഗ്യ മന്ത്രി
കൂട്ട പിരിച്ചുവിടൽ അനിവാര്യ സാഹചര്യത്തിലെന്ന് ആരോഗ്യ മന്ത്രി
രണ്ട് തവണ അവസരം നൽകിയിട്ടും മടങ്ങി വരാത്തവരെയാണ് പിരിച്ചു വിട്ടതെന്നും ചിലർ മടങ്ങി വന്നത് സന്തോഷകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എച്ച് വൺ എൻ വൺ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തുള്ളവർ പ്രശംസനീയമായ പ്രവർത്തനം നടത്തിയെന്നും ആരോഗ്യമന്ത്രി മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Last Updated : Jan 11, 2020, 6:36 PM IST