മലപ്പുറം: വിദ്യാർഥി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ പിടിഎ മാത്രമാണ് കുറ്റക്കാരെന്ന് പറയാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗവൺമെന്‍റിനും വിദ്യാഭ്യാസ വകുപ്പിനും ഉത്തരവാദിത്തമുണ്ട്. നിർഭാഗ്യകരവും സമൂഹമനസാക്ഷിയെ വേദനിപ്പിക്കുന്നതുമാണ് കുട്ടിയുടെ മരണം. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ സർക്കാർ ഏറെ മുന്നിൽ എത്തിയ സാഹചര്യത്തിൽ വയനാട്ടിൽ ഉണ്ടായ സംഭവം ദൗർഭാഗ്യകരമായി. സംഭവത്തെ മുൻനിർത്തി ഒരു സാമാന്യവൽക്കരണം നടത്തുന്നത് ശരിയല്ല. നാലുലക്ഷത്തോളം വിദ്യാർഥികളാണ് പൊതുവിദ്യാലയങ്ങളിൽ എത്തുന്നത്. വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഗവൺമെന്‍റ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷഹല ഷെറിന്‍റെ മരണം ദൗർഭാഗ്യകരമെന്ന് കാനം രാജേന്ദ്രന്‍ - ഷഹല ഷെറിന്‍റെ മരണം
സർക്കാർ ഏറെ മുന്നിൽ എത്തിയ സാഹചര്യത്തിൽ വയനാട്ടിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
കാനം
മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ല. മാവോയിസ്റ്റുകൾ വർഗ ശത്രുക്കളല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലുകൾ ഉണ്ടാക്കി മാവോയിസ്റ്റുകളെ ഇല്ലായ്‌മ ചെയ്യുന്ന കേന്ദ്ര സർക്കാരിന്‍റെ നയം കേരളസർക്കാരിനില്ല. മാവോയിസ്റ്റുകൾ ഒരു സാമൂഹ്യ പ്രശ്‌നമാണ്. അതിന് പരിഹാരം ഉണ്ടാക്കേണ്ടത് വെടിയുണ്ട കൊണ്ടല്ല മറിച്ച് രാഷ്ട്രീയപരമായാണെന്നും കാനം വ്യക്തമാക്കി.