കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസിൽ സർക്കാരിന് ഒന്നും ഒളിച്ചു വെക്കാനില്ലെന്ന് എ. വിജയരാഘവൻ

സർക്കാർ സ്വീകരിച്ച നിലപാട് നിയമത്തിന്‍റെ വഴിയിലാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി തെറ്റായ രീതിയിൽ പെരുമാറിയപ്പോൾ നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചുവെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ.

Vijayaraghavan  എ. വിജയരാഘവൻ  സ്വർണക്കടത്ത്  gold smuggling case  എൽ.ഡി.എഫ് കൺവീനർ  LDF Convener
സ്വർണക്കടത്ത് കേസിൽ സർക്കാരിന് ഒന്നും ഒളിച്ചു വെക്കാനില്ലെന്ന് എ. വിജയരാഘവൻ

By

Published : Aug 17, 2020, 10:33 PM IST

മലപ്പുറം: സ്വർണക്കടത്ത് കേസിൽ സർക്കാരിന് ഒന്നും ഒളിച്ചു വെക്കാനില്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. സർക്കാർ സ്വീകരിച്ച നിലപാട് നിയമത്തിന്‍റെ വഴിയാണ്. പ്രിൻസിപ്പൽ സെക്രട്ടറി തെറ്റായ രീതിയിൽ പെരുമാറിയപ്പോൾ നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചു. കുറ്റം ചെയ്യേണ്ടവരെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനില്ല. ഒരു ഉദ്യോഗസ്ഥന്‍റെ തകരാറാണ് സംഭവിച്ചതെന്നും രാഷ്‌ട്രീയമായി എടുക്കേണ്ടതില്ലെന്നും വിജയരാഘവൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ സർക്കാരിന് ഒന്നും ഒളിച്ചു വെക്കാനില്ലെന്ന് എ. വിജയരാഘവൻ

തെരഞ്ഞെടുപ്പുകൾ യഥാസമയം തന്നെ നടക്കണമെന്നാണ് ഇടതുമുന്നണി നിലപാട്. കൊവിഡിന്‍റെ അവസാനം അറിയാത്ത സാഹചര്യത്തിൽ പ്രോട്ടോക്കോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താവുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനാണ് ആവശ്യമായ തീരുമാനം എടുക്കേണ്ടതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details