പ്രളയ ദുരിത ബാധിതർക്കുള്ള വീട് നിർമാണത്തിന് തറക്കല്ലിട്ടു - malappuram news
മമ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് ഷമീന കാഞ്ഞിരാലയാണ് തറക്കല്ലിടൽ നിർവഹിച്ചത്
![പ്രളയ ദുരിത ബാധിതർക്കുള്ള വീട് നിർമാണത്തിന് തറക്കല്ലിട്ടു പ്രളയ ദുരിത ബാധിതർ വീട് നിർമാണം മലപ്പുറം ജെആർസി കേഡറ്റ് malappuram news malappuram news flood affected people](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5565485-314-5565485-1577920386829.jpg)
മലപ്പുറം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ജെആർസി കേഡറ്റുകൾക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയുടെ ഒന്നാമത്തെ വീടിൻ്റെ തറക്കല്ലിട്ടു. മമ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് ഷമീന കാഞ്ഞിരാലയാണ് തറക്കല്ലിടൽ നിർവഹിച്ചത്. ജൂനിയർ റെഡ് ക്രോസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുന്നത്. പഞ്ചായത്ത് മെമ്പർമാരായ ബുഷ്റ പാലാടൻ, കബീർ കാട്ടുമുണ്ട, ജെആർസി ജില്ലാ പ്രസിഡൻ്റ് ഷാജഹാൻ മാസ്റ്റർ, സ്നേഹഭവനം നിർമാണം കൺവീനർ കെ യാസിർ, ജോയിൻ കൺവീനർ എബ്രഹാം ഫിലിപ്പ് എന്നിവരും മമ്പാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇ. ഉണ്ണിമമ്മദ്, സീനിയർ അസിസ്റ്റൻ്റ് അനിൽകുമാർ ജെആർസി കൗൺസിലർമാരായ വി ശിവൻകുട്ടി,അജിത്ത്, ഷമീം, മുനീർ എന്നിവരും പങ്കെടുത്തു.