കേരളം

kerala

ETV Bharat / state

ചെക്ക്ഡാം പ്രളയത്തില്‍ തകർന്നു; വടപുറം മേഖല കടുത്ത വരൾച്ചയിൽ - പ്രളയത്തിൽ തകർന്ന ചെക്ക്ഡാം പുനർനിർമ്മിച്ചില്ല

പ്രദേശത്തെ നൂറോളം കിണറുകളിലും വെള്ളം ഇല്ലാത്ത അവസ്ഥ ആയതിനാൽ ഇവിടുത്തെ ജനങ്ങൾ കുടിവെള്ളത്തിനായി  ടാങ്കർ ലോറികളെയാണ് ആശ്രയിക്കുന്നത്.

vadapuram region was in severe drought  lood-damaged checkdam was not rebuilt  പ്രളയത്തിൽ തകർന്ന ചെക്ക്ഡാം പുനർനിർമ്മിച്ചില്ല  വടപുറം മേഖല കടുത്ത വരൾച്ചയിൽ
പ്രളയത്തിൽ തകർന്ന ചെക്ക്ഡാം പുനർനിർമ്മിച്ചില്ല; വടപുറം മേഖല കടുത്ത വരൾച്ചയിൽ

By

Published : Jan 3, 2020, 8:19 PM IST

മലപ്പുറം: ചെക്ക്ഡാം പ്രളയത്തില്‍ തകർന്നതോടെ വടപുറം മൂന്നാം വാർഡ് കൊടും വരൾച്ചയെ നേരിടുകയാണ്. വടപുറം വള്ളികെട്ട് മിനി ശുദ്ധജല പദ്ധതി, വടപുറം എൽപി കുന്ന് കുടിവെള്ള പദ്ധതി, വള്ളികെട്ട് വർക്കി കുടിവെള്ള പദ്ധതി തുടങ്ങിയ മൂന്ന് കുടിവെള്ള പദ്ധതികളും ഈ ചെക്ക്ഡാമിനെ ആശ്രയിച്ചായിരുന്നു. പ്രദേശത്തെ നൂറോളം കിണറുകളിലും വെള്ളം ഇല്ലാത്ത അവസ്ഥ ആയതിനാൽ ഇവിടുത്തെ ജനങ്ങൾ കുടിവെള്ളത്തിനായി ടാങ്കർ ലോറികളെയാണ് ആശ്രയിക്കുന്നത്.

വരുന്ന അഞ്ചാം തീയതി നടക്കുന്ന ഗ്രാമസഭയിൽ പ്രമേയം പാസാക്കി ജില്ലാ കലക്‌ടർക്ക് സമർപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. തൊഴിലുറപ്പിൽ ചാക്ക് ഉപയോഗിച്ച് തടയണ കെട്ടുന്നത് വിലക്കിയതിനാൽ തടയണയും പണിയാനാവുന്നില്ല. ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്‌ജിന്‍റെ ഷട്ടർ താഴ്ത്താൻ വൈകുന്നതും വരൾച്ചക്ക് കാരണമാവുന്നു.

ABOUT THE AUTHOR

...view details