മലപ്പുറം:പ്രളയ രക്ഷാ പ്രവർത്തനത്തിന്‍റെ ഭാഗമായി എടവണ്ണയില്‍ ഫൈബർ വള്ളമെത്തി. കടലുണ്ടിയില്‍ നിന്ന് മത്സ്യതൊഴിലാളികളടക്കം പത്ത് റെസ്ക്യൂ ഗാർഡുമാരടങ്ങുന്ന സംഘമാണ് എടവണ്ണയിൽ എത്തിയത്. പഞ്ചായത്ത് അധികൃതരും വില്ലേജ് അധികൃതരും പൊലീസും ചേർന്ന് ഇവരെ സ്വീകരിച്ചു.
പ്രളയ രക്ഷാ പ്രവർത്തനം: എടവണ്ണയിൽ ഫൈബർ വള്ളമെത്തി - flood rescue operation
വള്ളങ്ങളോടൊപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സന്നദ്ധരായ മത്സ്യതൊഴിലാളികളും പരിശീലനം ലഭിച്ച റെസ്‌ക്യൂ ഗാര്‍ഡുമാരും എത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ റോഡുകളിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകളെത്തിക്കുന്നതിന് വലിയ പ്രയാസം നേരിട്ടതിനാലാണ് ഇത്തവണ നേരത്തെ ബോട്ടുകളെത്തിക്കുന്നത്. ജില്ലയിലെ മത്സ്യതൊഴിലാളികളില്‍ നിന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കോസ്റ്റല്‍ പൊലീസ് എന്നിവര്‍ മുഖേന കണ്ടെത്തിയ ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്.
ഒരേ സമയം പതിനഞ്ച് പേര്‍ക്ക് കയറാവുന്ന ബോട്ടാണ് എടവണ്ണയിൽ എത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ കണ്ടെത്തി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിഭാഗം അറിയിച്ചു.