കേരളം

kerala

ETV Bharat / state

സർക്കാർ ആശുപത്രിയിലെത്തിച്ചതിന് ഡോക്ടറുടെ ശകാരം; ഗർഭിണിയെ നേഴ്സ് മർദ്ദിച്ചെന്ന് പരാതി - മലപ്പുറം വാർത്തകൾ

സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇത് ചോദിച്ചെത്തിയ ഡോക്ടർ ഭർത്താവിനെയും ബന്ധുക്കളെയും ശകാരിച്ചു. അതിനു ശേഷം ഗർഭിണിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സ് മർദ്ദിച്ചെന്നുമാണ് പരാതി.

The doctor and nurses attacked patient in Malappuram
ഡോക്‌ടറും നഴ്‌സുമാരും ചേർന്ന് മർദ്ദിച്ചതായി പരാതി

By

Published : Dec 6, 2019, 8:22 PM IST

Updated : Dec 7, 2019, 12:01 AM IST

മലപ്പുറം: സ്വകാര്യ ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഗർഭിണിയെ, നേഴ്സ് മർദ്ദിച്ചതായി പരാതി. പൂക്കോട്ടൂർ മൂഴിക്കൽ വീട്ടിൽ ഷമീറിന്‍റെ ഭാര്യയ്ക്കാണ് മർദ്ദനമേറ്റത്. ഷമീറിന്‍റെ ഭാര്യയെ പ്രസവത്തിനായി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇത് ചോദിച്ചെത്തിയ ഡോക്ടർ ഭർത്താവിനെയും ബന്ധുക്കളെയും ശകാരിച്ചു. അതിനു ശേഷം ഗർഭിണിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സ് മർദ്ദിച്ചെന്നുമാണ് പരാതി.

ഗർഭിണിയെ നേഴ്സ് മർദ്ദിച്ചെന്ന് പരാതി
സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് ശസ്‌ത്രക്രിയ വേണമെന്ന് അറിയിച്ചതോടെയാണ് ഭാര്യയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് ഷമീർ പറഞ്ഞു. ഡോക്‌ടർ ഉൾപ്പെടെ നാല് പേർക്ക് എതിരെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കലക്‌ടർ, പൊലീസ് മേധാവി , ഡി എം ഒ എന്നിവർക്കാണ് പരാതി നൽകിയത്.
Last Updated : Dec 7, 2019, 12:01 AM IST

ABOUT THE AUTHOR

...view details