കേരളം

kerala

ETV Bharat / state

ദുരന്തബാധിതര്‍ക്കായി ഭൂമി ഏറ്റെടുത്തുവെന്ന ജില്ല ഭരണകൂടത്തിന്‍റെ വാദം പൊളിയുന്നു; സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുള്ള കലക്ടറുടെ വിജ്ഞാപനം പുറത്ത് - സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് കലക്ടറുടെ വിജ്ഞാപനം

പുനരധിവാസത്തിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുള്ള ജില്ല കലക്ടറുടെ വിജ്ഞാപനം വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്.

ദുരന്തബാധിതര്‍ക്കായി ഭൂമി ഏറ്റെടുത്തുവെന്ന ജില്ല ഭരണകൂടത്തിന്‍്റെ വാദം പൊളിയുന്നു; സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് കലക്ടറുടെ വിജ്ഞാപനം പുറത്ത്
ദുരന്തബാധിതര്‍ക്കായി ഭൂമി ഏറ്റെടുത്തുവെന്ന ജില്ല ഭരണകൂടത്തിന്‍്റെ വാദം പൊളിയുന്നു; സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് കലക്ടറുടെ വിജ്ഞാപനം പുറത്ത്

By

Published : Feb 2, 2020, 7:28 AM IST

Updated : Feb 2, 2020, 7:34 AM IST

മലപ്പുറം:കവളപ്പാറ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് പോത്തുകല്‍ പഞ്ചായത്തിലെ ആനക്കല്ലില്‍ ഒമ്പത് ഏക്കര്‍ ഭൂമി ജില്ല ഭരണകൂടം ഏറ്റെടുത്തുവെന്ന വാദം പൊളിയുന്നു. പുനരധിവാസത്തിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുള്ള ജില്ല കലക്ടറുടെ വിജ്ഞാപനം വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ഞെട്ടിക്കുളത്തെ ഓഡിറ്റോറിയത്തില്‍ ദുരന്തബാധിതരുടെ യോഗം ജില്ല കലക്ടര്‍ വിളിച്ചു ചേര്‍ത്തിരുന്നു. വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവരും, ജിയോളജി വകുപ്പ് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചവരും, പുഴയോരങ്ങളില്‍ ഭീഷണി നേരിടുന്നവരുമായ 196 കുടുംബങ്ങള്‍ക്ക് വേണ്ടിയായിരുന്നു യോഗം ചേര്‍ന്നത്. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണാണ് പങ്കെടുത്തത്. കനത്ത പൊലീസ് കാവലില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. യോഗത്തിന് എത്തിയവരോട് പോത്തുകല്‍ പഞ്ചായത്തിലെ ആനക്കല്ലില്‍ ഒമ്പത് ഏക്കര്‍ ഭൂമി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ല ഭരണകൂടം കണ്ടത്തെിയെന്നും ഇവിടെ നിര്‍മിക്കുന്ന മാതൃക ടൗണ്‍ഷിപ്പിലേക്ക് താമസമാക്കാന്‍ താല്‍പര്യമുള്ളവര്‍ വില്ലേജ് ഓഫീസില്‍ അടുത്ത ദിവസം പേരുകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുള്ള കലക്ടറുടെ വിജ്ഞാപനം

ഒന്നര മാസം കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും ആനക്കല്ലില്‍ കണ്ടത്തെിയ ഭൂമിയിലേക്ക് കവളപ്പാറ കോളനിക്കാരായ 23 കുടുംബങ്ങള്‍ താമസിക്കാന്‍ തയാറായിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ജനറല്‍ വിഭാഗത്തില്‍പെട്ട 15 ഓളം കുടുംബങ്ങളും ഇവിടേക്ക് താമസമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സ്ഥലം ഏറ്റെടുത്തുവെന്ന ജില്ല ഭരണകൂടത്തിന്‍റെ വാദങ്ങള്‍ പൊളിയുകയാണ്. ജനുവരി 31നാണ് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജില്ല കലക്ടറുടെ വിജ്ഞാപനമിറങ്ങിയത്. 2019-ലെ പ്രളയത്തില്‍ കവളപ്പാറയില്‍ വീടും സ്ഥലവും നഷ്ടപ്പെടുകയോ, വാസയോഗ്യമല്ലാതായിത്തീരുകയോ ചെയ്ത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പോത്തുകല്‍ പഞ്ചായത്തിലോ, പഞ്ചായത്തിന്‍റെ അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സമീപ പഞ്ചായത്തുകളിലോ എട്ട് മുതല്‍ പത്ത് ഏക്കര്‍ വരെ സ്ഥലം ആവശ്യമാണെന്നും, ഭൂമി വില്‍ക്കാന്‍ തയാറുളളവര്‍ ഫെബ്രുവരി പത്തിനകം അപേക്ഷകള്‍ നല്‍കണമെന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ളത്. മേഖലയില്‍ പ്രളയദുരന്തം നേരിട്ട് ആറ് മാസം പിന്നിട്ടിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഒരടിപോലും മുന്നേറാന്‍ ജില്ല ഭരണകൂടത്തനാകാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Last Updated : Feb 2, 2020, 7:34 AM IST

ABOUT THE AUTHOR

...view details