കേരളം

kerala

ETV Bharat / state

ദേശീയ ദുരന്തനിവാരണ സേനക്ക് ജില്ലാ ഭരണകൂടത്തിന്‍റെ ആദരവ് - jafar malik

മൂന്ന് സംഘങ്ങളായി 83 സേനാംഗങ്ങളാണ് 18 ദിവസം നീണ്ടുനിന്ന തിരച്ചിലിൽ പങ്കെടുത്തത്

ദേശീയ ദുരന്തനിവാരണ സേനക്ക് ജില്ലാ ഭരണകൂടത്തിന്‍റെ ആദരവ്

By

Published : Aug 28, 2019, 7:48 AM IST

Updated : Aug 28, 2019, 6:23 PM IST

മലപ്പുറം: ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെ മലപ്പുറം ജില്ലാ ഭരണകൂടം ആദരിച്ചു. കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരുടെ തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചതോടെ ക്യാമ്പിലേക്ക് മടങ്ങുന്ന സേനാംഗങ്ങളെയാണ് ജില്ലാഭരണകൂടം ആദരിച്ചത്.

ദേശീയ ദുരന്തനിവാരണ സേനക്ക് ജില്ലാ ഭരണകൂടത്തിന്‍റെ ആദരവ്

ജില്ലാ കലക്‌ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാകലക്‌ടർ ജാഫർ മാലിക് സേനാംഗങ്ങൾക്ക് പ്രശസ്‌തിപത്രവും മൊമന്‍റോയും സമ്മാനിച്ചു. മൂന്ന് സംഘങ്ങളായി 83 സേനാംഗങ്ങളാണ് 18 ദിവസം നീണ്ടുനിന്ന തെരച്ചിലിൽ പങ്കെടുത്തത്. കവളപ്പാറക്കു പുറമേ മാഞ്ചീരി കോളനി, വാണിയംപുഴ കോളനി തുടങ്ങിയ പ്രദേശങ്ങളിലും ഇവർ സേവനം അനുഷ്‌ഠിച്ചിരുന്നു. പ്രളയക്കെടുതിയിൽ നിന്ന് നാടിനെ സംരക്ഷിച്ചതിൽ ദേശീയ ദുരന്തനിവാരണ സേനയുടെ പങ്ക് ഒരിക്കലും മറക്കില്ലെന്ന് കലക്‌ടർ പറഞ്ഞു.

സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് കവളപ്പാറയിൽ ഉണ്ടായതെന്നും മണ്ണിനടിയിൽപ്പെട്ട 11 പേരെ കണ്ടെത്താൻ കഴിയാത്തത് വളരെയധികം ദുഃഖമുണ്ടാക്കുന്നുവെന്നും എൻഡിആർഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Last Updated : Aug 28, 2019, 6:23 PM IST

ABOUT THE AUTHOR

...view details