മലപ്പുറം: കവളപ്പാറയിൽ ഉണ്ടായ വൻദുരന്തത്തിന് കാരണം മനുഷ്യന്‍റെ നിർമാണ പ്രവൃത്തികളെന്ന് പ്രദേശവാസികൾ. മണ്ണിടിച്ചിൽ ഉണ്ടായ മുത്തപ്പൻ കുന്നിന് മുകളിൽ റബ്ബർ കൃഷിക്ക് വേണ്ടി വലിയ കുഴികൾ നിർമ്മിച്ചതാണ് മലയിടിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കാലവർഷം കനത്തതോടെ മണ്ണിടിച്ചിലിന് ഈ വിള്ളൽ കാരണമായെന്നും പ്രദേശവാസികൾ പറയുന്നു.
കവളപ്പാറയിലെ ദുരന്തത്തിന് കാരണം പ്രദേശത്തെ നിർമ്മാണ പ്രവൃത്തികളെന്ന് നാട്ടുകാർ - the construction work in the area leads to landslide in kavalappara said locals
മണ്ണിടിച്ചിൽ ഉണ്ടായ മുത്തപ്പൻ കുന്നിന് മുകളിൽ റബ്ബർ കൃഷിക്ക് വേണ്ടി വലിയ കുഴികൾ നിർമിച്ചതാണ് മലയിടിയാൻ കാരണമെന്ന് നാട്ടുകാർ.
കവളപ്പാറ
മണ്ണുനീക്കി യന്ത്രങ്ങളുപയോഗിച്ച് രണ്ടുവർഷം മുമ്പാണ് മുത്തപ്പൻ കുന്നിൻ ചെരിവുകളിൽ റബ്ബർകൃഷിക്കായി കുഴിയെടുത്തത്. ഈ കുഴികളിൽ വലിയ തോതിൽ വെള്ളം കെട്ടിനിൽക്കുകയും ചെയ്തിരുന്നു. ഏക്കർ കണക്കിന് സ്ഥലത്താണ് ഇത്തരത്തിൽ കുഴികൾ നിർമ്മിച്ചത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ അവഗണിച്ചായിരുന്നു ഈ പ്രവർത്തനങ്ങൾ നടന്നിരുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ മറികടക്കാൻ അനധികൃത ഇടപെടൽ ഉണ്ടായെന്നും ആരോപണമുണ്ട്.