കേരളം

kerala

ETV Bharat / state

പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും - മുഖ്യമന്ത്രി വാര്‍ത്ത

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കെട്ടിടത്തിന്‍റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും

chief minister news police station news മുഖ്യമന്ത്രി വാര്‍ത്ത പൊലീസ് സ്റ്റേഷന്‍ വാര്‍ത്ത
പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷന്‍

By

Published : Jul 23, 2020, 2:15 AM IST

മലപ്പുറം:പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനായി നിർമ്മിച്ച പുതിയ കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്യും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കെട്ടിടത്തിന്‍റ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും

മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷന്‍.
2013 ലാണ് പൂക്കോട്ടുംപാടത്ത് പൊലീസ് സ്റ്റേഷന്‍ ആരംഭിച്ചത്. താൽകാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. വീട്ടിക്കുന്നിൽ പഞ്ചായത്ത് അധീനതയിലുള്ള 23 സെൻറ് സ്ഥലത്താണ് പുതിയ കെട്ടിടം. 2017 ഡിസംബറില്‍ തുടങ്ങിയ നിർമ്മാണം 73.5 ലക്ഷം രൂപയാണ് ചെലവഴിച്ചാണ് പൂര്‍ത്തിയക്കിയത്. കരുളായി, അമരമ്പലം പഞ്ചായത്തുകളും മൂത്തേടം പഞ്ചായത്തിലെ രണ്ടു വാർഡുകളും ഉൾപ്പെടുന്നതാണ് സ്റ്റേഷൻ പരിധി. ഒരു സ്റ്റേഷൻ ഓഫീസറും നാല് എസ്.ഐ മാരും, 48 സിവിൽ പൊലീസ് ഓഫീസർമാരുമാണ് സ്റ്റേഷനിലുള്ളത്.

ABOUT THE AUTHOR

...view details