പ്രളയക്കെടുതികൾ വിലയിരുത്താനായി കേന്ദ്രസംഘം മലപ്പുറത്തെത്തി - flood
പ്രളയദുരിത മേഖലകള്‍ സഞ്ചരിച്ച് നാശനഷ്‌ടങ്ങൾ വിലയിരുത്തുകയാണ് കേന്ദ്ര സംഘത്തിന്‍റെ ലക്ഷ്യം.വയനാട് മേഖലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സംഘം നാളെ സന്ദര്‍ശിക്കും
മലപ്പുറം: പ്രളയക്കെടുതികൾ വിലയിരുത്താനായി കേന്ദ്രസംഘം മലപ്പുറത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിൻ സെക്രട്ടറി ശ്രീപ്രകാശിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കവളപ്പാറ അടക്കമുള്ള മലപ്പുറം ജില്ലയിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദർശിച്ചത്.
സംഘത്തില്‍ കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ മോഹനൻ, സാമ്പത്തിക മന്ത്രാലയം ജോയിൻ സെക്രട്ടറി എസ് സി മിന, വൈദ്യുതി മന്ത്രാലയ ഡെപ്യൂട്ടി ഡയറക്‌ടർ ഒ.പി സുമൻ എന്നിവരും ഉള്‍പ്പെടുന്നു. പ്രളയദുരിത പ്രദേശങ്ങൾ സഞ്ചരിച്ച് നാശനഷ്‌ടങ്ങൾ വിലയിരുത്തുകയാണ് സംഘത്തിന്‍റെ ലക്ഷ്യം. വയനാട് മേഖലയിലെ ദുരിതബാധിതപ്രദേശങ്ങളിൽ കേന്ദ്രസംഘം നാളെ സന്ദർശനം നടത്തും.