മലപ്പുറം: എം.പി.മാരുടെ ഫണ്ട് രണ്ട് വർഷത്തേക്ക് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി പുനപരിശോധിക്കണമെന്ന് പി.വി. അബ്ദുൾ വഹാബ് എം.പി. കേന്ദ്രസർക്കാർ ആരോടും ആലോചിക്കാതേയാണ് ഇാ തീരുമാനം കൈക്കൊണ്ടതെന്നും രാജ്യസഭാ അധ്യക്ഷൻ വെങ്കയ നായിഡു അടക്കമുള്ളവരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട് എന്നും മുസ്ലീം ലീഗ് അഖിലേന്ത്യ ട്രഷറർ കൂടിയായ അബ്ദുൾ വഹാബ് പറഞ്ഞു. എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട് നല്ല നിലയിൽ ചിലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും 90 ശതമാത്തോളം ഫണ്ടും ഇവിടെ ചിലവഴിക്കുന്നുണ്ടന്നും അദേഹം കൂട്ടിച്ചേർത്തു. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ എം.പി.ഫണ്ട് പ്രയോജനപ്പെടുത്താം.
എം.പി ഫണ്ട് രണ്ട് വർഷത്തേക്ക് നിര്‍ത്തലാക്കിയ നടപടി കേന്ദ്രം പുനപരിശോധിക്കണമെന്ന് പി.വി അബ്ദുള്‍ വഹാബ് - MP PV Abdul Wahab
കേന്ദ്രസർക്കാർ ആരോടും ആലോചിക്കാതെ ഏകപക്ഷീയമായാണ് തീരുമാനം കൈക്കൊണ്ടത്
എം.പി.മാരുടെ ഫണ്ട് രണ്ട് വർഷത്തേക്ക് നിറുത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി പുന:പരിശോധിക്കണം;പി.വി.അബ്ദുൾ വഹാബ് എം.പി.
കേരളത്തെ സംബന്ധിച്ച് ഈ തീരുമാനം വലിയ തിരിച്ചടിയാണെന്നും ബി.ജെ.പിയിലെ എം.പി.മാർ ഉൾപ്പെടെയുള്ളവർക്ക് ഇതിൽ പ്രതിഷേധമുണ്ടെന്നും അബ്ദുൾ വഹാബ് പറഞ്ഞു. അതേ സമയം എം.പി.മാരുടെ ശമ്പളം 30 ശതമാനം വെട്ടി കുറച്ചതിൽ തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.