കേരളം

kerala

ETV Bharat / state

നിയന്ത്രണം വിട്ട കാർ അപകടത്തിൽപെട്ട്‌ അഞ്ച്‌ പേർക്ക് പരിക്ക്‌ - മലപ്പുറം വാർത്ത

നിയന്ത്രണം വിട്ട മാരുതി ആൾട്ടോ കാർ റോഡരികിലെ നിർമാണശാലയിലെ കോൺക്രീറ്റ് ജനലിലും വാതിൽ കട്ടിലയിലും മരത്തിലും ഇടിച്ച് കുഴിയിലേക്ക് വീഴുകയായിരുന്നു.

നിയന്ത്രണം വിട്ട കാർ അപകടത്തിൽപെട്ടു  car crashed out of control on KNG Road  മലപ്പുറം വാർത്ത  malappuram news
കെ.എൻ.ജി റോഡിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപെട്ടു

By

Published : May 28, 2020, 1:10 PM IST

മലപ്പുറം:കെ.എൻ.ജി റോഡിൽ പാലുണ്ടയിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപെട്ട് ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് പരിക്കേറ്റു.കാറിലുണ്ടായിരുന്ന മൂത്തേടം നമ്പൂരിപ്പൊട്ടിയിലെ തുപ്പിലിക്കാടൻ ഷാഹുൽ, ഭാര്യ, മൂന്ന് മക്കൾ എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഷാഹുലിന്‍റെ ഭാര്യയെയും ഒരു കുട്ടിയെയും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും മറ്റു മൂന്നു പേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട കാർ അപകടത്തിൽപെട്ട്‌ അഞ്ച്‌ പേർക്ക് പരിക്ക്‌

രാവിലെ എട്ടോടെ ചുങ്കത്തറയിലെ ഭാര്യാവീട്ടിൽ നിന്നും നമ്പൂരിപ്പൊട്ടിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട മാരുതി ആൾട്ടോ കാർ റോഡരികിലെ നിർമാണശാലയിലെ കോൺക്രീറ്റ് ജനലിലും വാതിൽ കട്ടിലയിലും മരത്തിലും ഇടിച്ച് കുഴിയിലേക്ക് വീഴുകയായിരുന്നു.

ABOUT THE AUTHOR

...view details