മലപ്പുറം:സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട പന്താവൂർ സ്വദേശി ഇർഷാദിന്‍റെ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല. ഞായറാഴ്‌ച രാവിലെ എട്ട് മണിയോടെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു. പൂക്കരത്തറയിലെ ഏറെ ആഴമുള്ള കിണറ്റിൽ ആറ് മാസ കാലത്തെ മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയതാണ് തെരച്ചിലിന് പ്രതികൂലമായത്. പൊലീസും, ഫയർഫോഴ്‌സും, തൊഴിലാളികളും ഏറെ നേരം മൃതദേഹം കണ്ടെത്താൻ പരിശ്രമിച്ചു.
സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല - സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല
പൂക്കരത്തറയിലെ ഏറെ ആഴമുള്ള കിണറ്റിൽ ആറ് മാസ കാലത്തെ മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയതാണ് തെരച്ചിലിന് പ്രതികൂലമായത്
സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല
വലിയ അളവിലുള്ള മാലിന്യമാണ് കിണറ്റിൽ നിന്നും പുറത്തെടുത്തത്. ഇനിയും മാലിന്യം പുറത്തെടുത്താൽ മൃതദേഹം ലഭിക്കുമെന്നാണ് നിഗമനം. കേസിൽ പ്രതികളായ സുഭാഷ്, എബിൻ എന്നിവരെ കോടതിയിൽ ഹാജരാക്കി. മൃതദേഹം ലഭിക്കുമെന്ന പ്രതീക്ഷയിൽ ബന്ധുക്കളും, നാട്ടുകാരും, ജനപ്രതിനിധികളും കാത്തിരിക്കുകയാണ്.