മലപ്പുറം: കാഞ്ഞിരപുഴയിൽ കാട്ടാന കുട്ടിയുടെ ജഡം കണ്ടെത്തി. കാഞ്ഞിരപുഴയുടെ ആഡ്യൻപാറ ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിന് സമീപം പാറക്കെട്ടുകൾക്കിടയിലാണ് ഒരു മാസം പ്രായം തോന്നിക്കുന്ന കാട്ടാന കുട്ടിയുടെ ജഡം കണ്ടെത്തിയത്.
കാഞ്ഞിരപുഴയിൽ കാട്ടാന കുട്ടിയുടെ ജഡം കണ്ടെത്തി - body of calf was found in Kanjirapuzha
ആഡ്യൻപാറ ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിന് സമീപം പാറക്കെട്ടുകൾക്കിടയിലാണ് ഒരു മാസം പ്രായം തോന്നിക്കുന്ന കാട്ടാന കുട്ടിയുടെ ജഡം കണ്ടെത്തിയത്.
കാഞ്ഞിരപുഴയിൽ കാട്ടാന കുട്ടിയുടെ ജഡം കണ്ടെത്തി
ആളുകൾക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥലമായതിനാൽ ഫയർഫോഴ്‌സിന്‍റെ സഹായത്തോടെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം സംസ്ക്കരിക്കുമെന്ന് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഇൻ ചാർജ് സജീവൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മലവെള്ളപാച്ചിലിൽ കാട്ടാന കുട്ടി അകപ്പെട്ടതാകാമെന്നാണ് അധികൃതരുടെ നിഗമനം.