വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി - താനൂർ
താനൂർ സ്വദേശി ഉബൈദിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെ കാണാതായ ഒട്ടുംപുറം സ്വദേശി കുഞ്ഞു മോനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: താനൂരിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൂടെ കാണാതായ ഒട്ടുംപുറം സ്വദേശി കുഞ്ഞു മോനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. താനൂർ സ്വദേശി ഉബൈദിന്‍റെ (36) മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.