സ്വർണക്കടത്ത്: ആരോപണങ്ങൾ യുക്തിരഹിതമെന്ന് സ്‌പീക്കർ - സ്വപ്‌ന പുതിയ വാർത്തകൾ
കറയുള്ള കണ്ണുകൾ കൊണ്ട് നോക്കുമ്പോഴാണ് സംശയങ്ങൾ തോന്നുന്നതെന്ന് സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ.
മലപ്പുറം: സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ യുക്തിരഹിതമെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ പരിചയമുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥക്കുള്ള ബഹുമാനവും നൽകിയിരുന്നു. കറയുള്ള കണ്ണുകൾ കൊണ്ട് നോക്കുമ്പോഴാണ് സംശയങ്ങൾ തോന്നുന്നതെന്നും സ്റ്റാർട്ട് അപ് ഉദ്ഘാടന ചടങ്ങിലെ ദൃശ്യങ്ങൾ പരാമർശിച്ച് സ്‌പീക്കർ പറഞ്ഞു. എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷത്തിൻ്റെ രാഷ്ട്രീയ ആരോപണങ്ങൾക്ക് ഭരണപക്ഷം മറുപടി പറയട്ടെയെന്നും സ്‌പീക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.