മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു. കാളികാവ് പൊലീസ് സ്റ്റേഷന്‍ കേസിലെ പ്രതി പെരിന്തൽമണ്ണ ആലിപ്പറമ്പ് കുന്നനത്ത് കാളിപ്പാടന്‍ യൂസുഫാണ് രക്ഷപ്പെട്ടത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നാല് ദിവസമായി ന്യൂമോണിയക്ക് ചികിത്സയിലായിരുന്നു. ഗ്രില്‍സ് പൊട്ടിച്ചാണ് പ്രതി രക്ഷപ്പെട്ടത്. കാളികാവിൽ വിൽപനയ്ക്കെത്തിച്ച കഞ്ചാവുമായാണ് കാളിപ്പാടൻ കുന്നനാത്ത് യൂസുഫിനെ കാളികാവ് പൊലീസ് പിടികൂടിയിരുന്നത്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു - cannabis case accused escaped from Manjeri Medical College
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നാല് ദിവസമായി ന്യൂമോണിയക്ക് ചികിത്സയിലായിരുന്ന പ്രതിയാണ് മെഡിക്കൽ കോളജിൽ നിന്നും രക്ഷപ്പെട്ടത്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു
കാളികാവ് മാടമ്പം മൂച്ചിക്കൽക്കടവ് പാലത്തിന് സമീപത്തുവെച്ചാണ് പിടികൂടിയത്. ഇയാളിൽ നിന്ന് നാലുകിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന കണ്ണിയിലെ പ്രധാന അംഗമായ യൂസുഫ് മോഷണം, അടിപിടി തുടങ്ങിയ കേസുകളിലും പ്രതിയാണ്. പൊലീസ് പരിശോധനയ്ക്കിടയിലാണ് യൂസുഫ് പിടിയിലായത്. അപരിചിതനായ ഒരാളെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കണ്ടപ്പോൾ സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്.