മലപ്പുറം:മയക്കുമരുന്ന് പിടികൂടിയതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. തിരൂർ പുല്ലൂരിലെ വീട്ടിൽ നിന്നും എക്‌സൈസ് മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തതിന് പിന്നാലെ നദീം(24) ഓടി രക്ഷപ്പെടുകയായിരുന്നു. വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്. എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ സുമേഷിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. 10.630 ഗ്രാം എംഡിഎംഎയും, 50 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല.
മലപ്പുറത്ത് മയക്കുമരുന്ന് പിടികൂടി ; പ്രതി ഓടി രക്ഷപ്പെട്ടു
തിരൂർ പുല്ലൂരിലാണ് സംഭവം. ഒളിവിൽ പോയ പ്രതി നദീമിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
മലപ്പുറത്ത് മയക്കുമരുന്ന് പിടികൂടിയതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു
പ്രതി പതിവായി ബെംഗളുരുവിൽ നിന്നും ലഹരി വസ്‌തുക്കൾ കൊണ്ടുവന്ന് വിൽപന നടത്തിയിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ 75,000 രൂപയോളം വിലയുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായും എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ സുമേഷ് പറഞ്ഞു.