മലപ്പുറം: തവനൂർ ഗ്രാമ പഞ്ചായത്തിന്‍റെയും തൃക്കണ്ണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ കൊവിഡ് പ്രതരോധ പൂക്കളമത്സരം സംഘടിപ്പിച്ചു. 'കരുതൽ ഓണം' എന്ന പേരിലാണ് മത്സരം നടത്തിയത്. വീടുകളില്‍ പൂക്കളമിട്ട് നിരവധി കുട്ടികളാണ് ആഘോഷത്തില്‍ പങ്കാളികളായത്.
കൊവിഡ് പ്രതിരോധ പൂക്കളമത്സരം സംഘടിപ്പിച്ച് തവനൂർ ഗ്രാമപഞ്ചായത്ത് - മലപ്പുറം വാര്‍ത്ത
കരുതൽ ഓണം എന്ന പേരില്‍ സംഘടിപ്പിച്ച മത്സരത്തില്‍ വീടുകളില്‍ പൂക്കളമിട്ട് നിരവധി കുട്ടികളാണ് പങ്കാളികളായത്.
കൊവിഡ് പ്രതിരോധ പൂക്കളമത്സരം സംഘടിപ്പിച്ച് തവനൂർ ഗ്രാമപഞ്ചായത്ത്
മാസ്‌ക് ധരിച്ച് മാവേലി, കൈകൾ അണുനാശീകരണം നടത്തുന്നത്, പ്രതിരോധ കുത്തിവെയ്‌പ്പ് എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൂക്കളങ്ങളിൽ വിരിഞ്ഞത്. പഞ്ചായത്ത് പ്രസിഡന്‍റ് സി.പി നസീറ, വൈസ് പ്രസിഡന്‍റ് ടി.വി ശിവദാസ്, മെഡിക്കൽ ഓഫിസർ ഡോക്ടർ വിജിത്ത് വിജയശങ്കർ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തതയിൽ തുടങ്ങിയവര്‍ മത്സരത്തിന് നേതൃത്വം നൽകി.
ALSO READ:ചുവന്ന മുണ്ടു വീശി തീവണ്ടി നിര്‍ത്തിച്ചു; മലപ്പുറത്ത് അഞ്ച് കുട്ടികള്‍ പിടിയില്‍
Last Updated : Aug 20, 2021, 10:57 PM IST