മലപ്പുറം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രക്ക് എടവണ്ണാപ്പാറയിൽ ഗംഭീര സ്വീകരണം. ചാലിയാര്‍ തീരത്ത് മനവിക ഐക്യത്തിന്‍റെ സൗഹൃദ കാറ്റ് വീശണമെന്നും സ്നേഹത്തിന്‍റെ അന്തരീക്ഷം തിരിച്ച് വരണമെന്നും തങ്ങൾ പറഞ്ഞു. സ്വീകരണ സമ്മേളളനം കെ.എൻ എ ഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രക്ക് എടവണ്ണാപ്പാറയിൽ ഗംഭീര സ്വീകരണം - അരീക്കോട്
സ്വീകരണ സമ്മേളളനം കെ.എൻ എ ഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്തു
ആറ് മണിയോടെയാണ് എടവണ്ണപ്പാറയിലെത്തിയ സൃഹൃദ സന്ദേശ യാത്ര പെട്രോള്‍ പമ്പ് പരിസരത്ത് നിന്നും തുറന്ന വാഹനത്തിൽ സമ്മേളന വേദിയായ അരീക്കോട് എത്തി. ജാഥ ക്യാപ്‌റ്റനെ പി. എ ജബ്ബാർ ഹാജി രാജകീയ കിരീടമണിയിച്ച് സ്വീകരിച്ചു. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാര്‍ പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, പി.എം.എ സലാം, എം.കെ ബാവ, പി.കെ.സി അബ്ദുറഹിമാന്‍ കെ.എം ഗഫൂര്‍ തുടങ്ങിയവർ സംസാരിച്ചു.