ബലി പെരുന്നാളിലെ പ്രതീക്ഷയും മങ്ങി വസ്‌ത്ര വ്യാപാരികൾ - textails shop owners
സ്‌കൂൾ വസ്‌ത്ര ശേഖരങ്ങൾ ഉൾപടെയുള്ളവ കെട്ടികിടക്കുന്നു.
മലപ്പുറം: ബലി പെരുന്നാളിലെ പ്രതീക്ഷയും മങ്ങി വസ്‌ത്ര വ്യാപാരികൾ. കടകളിൽ വിൽക്കാൻ കഴിയാതെ സ്‌കൂൾ വസ്‌ത്ര ശേഖരങ്ങൾ ഉൾപടെയുളളവ കെട്ടികിടക്കുകയാണ്. പ്രളയം, കൊവിഡ് 19 മഹാമാരി എന്നിവയാണ് വ്യാപാരികളുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തിയത്. പലരും തൊഴിലാളികളെ വെട്ടിക്കുറച്ചു. കെട്ടിട വാടക പോലും വായ്പ വാങ്ങിയാണ് നൽകുന്നത്. നിലമ്പൂർ നഗരസഭ കണ്ടെയ്മെന്‍റ് സോണായതോടെ നിലമ്പൂർ ടൗണും നിശ്ചലമായി. ഇതോടെ വസ്‌ത്ര വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളും പ്രതിസന്ധിയിലാണ്. ഈ വർഷം സ്കൂളുകൾ തുറക്കാത്തതും ദുരിതം വർധിപ്പിച്ചു. കെട്ടികിടക്കുന്ന വസ്‌ത്രങ്ങൾ എന്തു ചെയ്യുമെന്ന ആശങ്കയും ഇവർക്കുണ്ട്.