കേരളം

kerala

ETV Bharat / state

നെടുങ്കയം ഡിപ്പോയിലെ തേക്ക് ലേലം: ഒറ്റത്തടിയ്‌ക്ക് ലഭിച്ചത് 22 ലക്ഷം രൂപ - latest news in kerala

തിരുവനന്തപുരം വൃന്ദാവൻ ടിസേഴ്‌സ് ഉടമ ഡോ.അജീഷാണ് ലേലത്തിലൂടെ തേക്ക് സ്വന്തമാക്കിയത്. നികുതി ഉള്‍പ്പെടെ തേക്കിന് ലഭിച്ചത് 22 ലക്ഷം രൂപ. 3214 ഘന മീറ്ററുള്ള ഈ തേക്ക് തടിക്ക് 274 സെൻ്റിമീറ്റർ മധ്യവണ്ണവും 68 മീറ്റർ നീളവും ഉണ്ട്‌. ഇതാദ്യമായാണ് ലേലത്തില്‍ ഇത്രയും വലിയ തുക ലഭിക്കുന്നത്.

Teak Auction at Nedunkayam Depot  നെടുങ്കയം ഡിപ്പോയിലെ തേക്ക് ലേലം  ഒറ്റത്തടിയ്‌ക്ക് ലഭിച്ചത് 22 ലക്ഷം രൂപ  Nedunkayam Depot  തിരുവനന്തപുരം വൃന്ദാവൻ ടിസേഴ്‌സ്  മലപ്പുറം വാര്‍ത്തകള്‍  മലപ്പുറം ജില്ല വാര്‍ത്തകള്‍  മലപ്പുറം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
നെടുങ്കയം ഡിപ്പോയിലെ തേക്ക് ലേലം

By

Published : Feb 13, 2023, 4:58 PM IST

മലപ്പുറം:നെടുങ്കയം ഡിപ്പോയിലെ തേക്ക് ലേലത്തില്‍ ഇത്തവണ ലഭിച്ചത് റെക്കോഡ് വില. ഒറ്റത്തടിക്ക് നികുതി ഉള്‍പ്പെടെ ലഭിച്ചത് 22 ലക്ഷം രൂപ. തിരുവനന്തപുരം വൃന്ദാവൻ ടിസേഴ്‌സ് ഉടമ ഡോ.അജീഷാണ് 22 ലക്ഷം രൂപയ്‌ക്ക് തടി സ്വന്തമാക്കിയത്.

വനം വകുപ്പിൻ്റെ കരുളായി നെടുങ്കയം ടിമ്പർ സെയിൽസ് ഡിപ്പോയിൽ നടന്ന ഇ ലേലത്തിലാണ് അജീഷ്‌ തടി ലേലത്തിലെടുത്തത്. 3214 ഘന മീറ്ററുള്ള ഈ തേക്ക് തടിക്ക് 274 സെൻ്റമീറ്റർ മധ്യവണ്ണവും 68 മീറ്റർ നീളവും ഉണ്ട്‌. 1909ല്‍ ബ്രീട്ടീഷുകാര്‍ നട്ടു പിടിപ്പിച്ച തേക്കാണിത്.

കയറ്റുമതി ഇനത്തിൽപ്പെട്ട തേക്ക് ഘനമീറ്ററിന് 5,55,000 രൂപ പ്രകാരമാണ് അജീഷ്‌ തേക്ക് ലേലത്തില്‍ പിടിച്ചെടുത്തത്. പാലക്കാട് ടിമ്പര്‍ സെയില്‍ ഡിഎഫ്‌ഒ വിമലാണ് ലേലത്തിന് നേതൃത്വം നല്‍കിയത്. നിലമ്പൂരിലെ പ്രമുഖ വ്യപാരികള്‍ ഉള്‍പ്പെടെ ലേലത്തില്‍ പങ്കെടുത്തിരുന്നു.

ABOUT THE AUTHOR

...view details