മലപ്പുറം: സ്വകാര്യ ബസുകളുടെ 2021 ഡിസംബർ 31 വരെയുള്ള ടാക്‌സ് പൂർണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി ബസുടമകളുടെ സംയുക്‌ത കൂട്ടായ്‌മ. ടാക്‌സ് അടക്കാത്തതിന്‍റെ പേരിൽ നടപടി എടുക്കുകയാണെങ്കിൽ ബസുകളുടെ സർവീസ് നിന്നുപോകുന്ന സാഹചര്യമുണ്ടാകുമെന്ന് കൂട്ടായ്‌മയുടെ ഭാരവാഹികൾ അറിയിച്ചു.
സ്വകാര്യ ബസുകളുടെ ടാക്‌സ് ഒഴിവാക്കണമെന്ന ആവശ്യവുമായി ബസുടമകളുടെ സംയുക്‌ത കൂട്ടായ്‌മ കൊവിഡ് കാലത്ത് പല ബസുകളും സര്‍വീസ് നടത്തിയിരുന്നില്ല. ഒറ്റ, ഇരട്ട നമ്പര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നിയന്ത്രിച്ചും ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചും ബസുകളെ പൂര്‍ണമായ രീതിയില്‍ സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ആ കാലയളവില്‍ പോലും ടാക്‌സ് അടക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്.
ഡീസലിന് 65 രൂപ ഉള്ള സമയത്തെ ചാര്‍ജില്‍ ആണ് ഇപ്പോഴും ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇപ്പോള്‍ ഡീസലിന്‍റെ വില 30 രൂപയോളം കൂടുതലാണെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇതിനോടൊപ്പം ക്ഷേമനിധി ഒഴിവാക്കണമെന്നും 2021 ഡിസംബര്‍ 31ന് സി.എഫ് പെര്‍മിറ്റ് കാലാവധി തീര്‍ന്ന ബസുകള്‍ക്ക് പുതുക്കുവാന്‍ 2022 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പല കാര്യങ്ങള്‍ പറഞ്ഞ് ബസ് ചാര്‍ജ് വര്‍ധനവ് നീട്ടികൊണ്ടുപോകാതെ എത്രയും പെട്ടെന്ന് വര്‍ധിപ്പിക്കണമെന്നും ഇവര്‍ വ്യക്തമാക്കി.
Also Read: അനധികൃത വഴിയോര കച്ചവടം: ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ച് കൊച്ചി കോര്‍പ്പറേഷന്‍