മലപ്പുറം: കോഴിക്കോട് നിന്നും ഓട്ടോറിക്ഷയിൽ നാടുകാണി അതിർത്തിയിലെത്തിയ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ പൊലീസ് മടക്കിവിട്ടു. ബുധനാഴ്‌ച രാവിലെ പത്തരയോടെയാണ് ദേവാല സ്വദേശികളായ സത‍്യരാജ്, ഭൂവനേശ്വരി എന്നിവർ ഓട്ടോറിക്ഷയിൽ വഴിക്കടവ് നാടുകാണി അതിർത്തിയിലെത്തിയത്.
നാടുകാണി അതിർത്തിയിലെത്തിയ തമിഴ്‌നാട് സ്വദേശികളെ മടക്കി അയച്ചു - നാടുകാണി
ഫറോഖ് പൊലീസ് സ്റ്റേഷനിൽ നിന്ന് കേരള അതിർത്തി വരെ യാത്രചെയ്യുന്നതിന് ലഭിച്ച രേഖയുമായാണ് ഇവർ വഴിക്കടവ് നാടുകാണിയിലെ ചെക്ക് പോസ്റ്റിലെത്തിയത്.
ഓട്ടോറിക്ഷയിൽ നാടുകാണി അതിർത്തിയിലെത്തിയ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ പൊലീസ് മടക്കിവിട്ടു
കെട്ടിടനിർമാണ തൊഴിലാളികളായ ഇരുവരും ലോക്ക് ഡൗണിൽ നാട്ടിൽ പോകാൻ കഴിയാതെ ഒരുമാസത്തിലധികമായി കോഴിക്കോട് കുടുങ്ങി കിടക്കുകയായിരുന്നു. ഫറോഖ് പൊലീസ് സ്റ്റേഷനിൽ നിന്ന് കേരള അതിർത്തി വരെ യാത്രചെയ്യുന്നതിന് ലഭിച്ച രേഖയുമായാണ് ഇവർ വഴിക്കടവ് നാടുകാണിയിലെ ചെക്ക് പോസ്റ്റിലെത്തിയത്. കലക്‌ടറുടെ അനുമതി പാസില്ലാതെ കടത്തിവിടാനാകില്ലന്ന് പറഞ്ഞ് പൊലീസ് ഇവരെ മടക്കി അയക്കുകയായിരുന്നു.