മലപ്പുറം : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസമേനോന്‍റെ സംസ്‌കാരം സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തി. രാവിലെ 10.30ഓടെ പേരക്കുട്ടി നീത ചിതക്ക് തീകൊളുത്തി. മഞ്ചേരിയിൽ മകളുടെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി രാജേഷ് എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചൊവ്വാഴ്‌ച രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം. മൃതദേഹം 3 മണിക്ക് മഞ്ചേരിയിലെ മകളുടെ വീട്ടിലെത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നിന്ന് നിരവധി പേരാണ് എത്തിയത്.