മലപ്പുറം: മുസ്ലിം വിരുദ്ധ രാഷ്ട്രീയം കേരളത്തിൽ നടത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അഡ്വ ടി.സിദ്ദിഖ്. എളമരം വാർഡ് കോൺഗ്രസ് ഐ കമ്മിറ്റി ഓഫീസ് ഇന്ദിരാ ഭവന്‍റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം കേരളത്തിൽ മുസ്ലിം വിരുദ്ധ രാഷ്ട്രീയം നടത്തുകയാണെന്ന് ടി.സിദ്ദിഖ് - മുസ്ലിം വിരുദ്ധ രാഷ്ട്രീയം
എളമരം വാർഡ് കോൺഗ്രസ് ഐ കമ്മിറ്റി ഓഫീസ് ഇന്ദിരാ ഭവന്‍റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
![സിപിഎം കേരളത്തിൽ മുസ്ലിം വിരുദ്ധ രാഷ്ട്രീയം നടത്തുകയാണെന്ന് ടി.സിദ്ദിഖ് Malappuram T. Siddique CPM anti-Muslim politics in Kerala മുസ്ലിം വിരുദ്ധ രാഷ്ട്രീയം സിപിഎം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10539284-47-10539284-1612728134352.jpg)
സിപിഎം കേരളത്തിൽ മുസ്ലിം വിരുദ്ധ രാഷ്ട്രീയം നടത്തുകയാണെന്ന് ടി.സിദ്ദിഖ്
പാണക്കാട് നിന്ന് സൗഹൃദത്തിന്‍റെയും സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശമാണ് നൽകുന്നതെന്നും വർഗീയതയെ ചെറുക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ടി.സിദ്ദിഖ് പറഞ്ഞു.
ബിജെപിയോട് പോരാട്ടം നടത്തുന്നത് കോൺഗ്രസാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ നടത്താൻ നിയമം കൊണ്ടുവരും. 2021 മെയിൽ യുഡിഎഫ് മുഖ്യമന്ത്രി കേരളത്തിൽ അധികാരത്തിൽ ഉണ്ടാകുമെന്നും ടി.സിദ്ദിഖ് പറഞ്ഞു.