മലപ്പുറം: കൊവിഡ് പ്രതിരോധിക്കുന്നതിനും സാമൂഹ്യ വ്യാപനം തടയുന്നതിനുമായി തവനൂരിൽ സുരക്ഷിതം പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ മുഴുവൻ വാർഡുകളിലുമായി ആറ് കൊവിഡ് പരിശോധന ക്യാമ്പുകളാണ് പദ്ധതിയിലൂടെ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിലൂടെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പരിശോധന സംഘം ക്യാമ്പിലെത്തി പരിശോധന നടത്തും.
കൊവിഡ് പ്രതിരോധം; തവനൂരിൽ സുരക്ഷിതം പദ്ധതിക്ക് തുടക്കമായി - Covid
ആദ്യഘട്ടത്തിൽ മുഴുവൻ വാർഡുകളിലുമായി ആറ് കൊവിഡ് പരിശോധന ക്യാമ്പുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്
വാർഡുകളിൽ പരിശോധിക്കാൻ വരുന്ന വ്യക്തികളെ സൗജന്യമായി പരിശോധന ക്യാമ്പിൽ എത്തിക്കുന്നതും പദ്ധതിയുടെ ഭാഗമായിട്ടുള്ള സഞ്ചരിക്കുന്ന പരിശോധന വാഹനത്തിലാണ്. സഞ്ചരിക്കുന്ന കൊവിഡ് പരിശോധനാ വാഹനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി വി ശിവദാസൻ ഫ്ലാഗ് ഓഫ് ചെയ്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ വിജിത്ത് വിജയശങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഇൻചാർജ് ആർ രാജേഷ്, ഡോക്ടർ ജിജിൻ എംജി, സി ആർ ശിവപ്രസാദ്, രാജേഷ് പ്രശാന്തി എന്നിവർ സംസാരിച്ചു.
ALSO READ:ലോക്ക് ഡൗണ്‍ ലംഘിച്ചോ? എങ്കില്‍ പിടികൂടി ആന്‍റിജൻ ടെസ്റ്റിന് അയക്കും