നിലമ്പൂർ: കോൺഗ്രസിലെ ഭിന്നത മുതലെടുത്തും പി.വി അൻവർ എംഎല്‍എയുടെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചും നിലമ്പൂർ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ സിപിഎം ഭരണം പിടിക്കുന്നു. ഒരു വർഷത്തിനുള്ളില്‍ സിപിഎം ഭരണം പിടിച്ചെടുത്തത് മൂന്ന് പഞ്ചായത്തുകളിലാണ്. കോൺഗ്രസ് നേതാവും പോത്തുകൽ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന സി.കരുണാകരൻ പിള്ളയെ ഇടതുപാളയത്തിലെത്തിച്ചാണ് എൽഡിഎഫ് ഇവിടെ ഭരണം പിടിച്ചത്. അതിനു ശേഷം 2000 മുതൽ കോൺഗ്രസ് ഭരിക്കുന്ന അമരമ്പലം പഞ്ചായത്തിൽ രണ്ട് കോൺഗ്രസ് അംഗങ്ങളെ ഇടതുപാളയത്തിലെത്തിച്ച് എൽഡിഎഫ് ഭരണം പിടിച്ചു.
പി.വി അൻവറിനെ മുന്നില്‍ നിർത്തി പഞ്ചായത്തുകളില്‍ ഭരണം പിടിച്ച് സിപിഎം - malappuram panchayats
മലപ്പുറം ജില്ലയില്‍ ഒരു വർഷത്തിനുള്ളില്‍ സിപിഎം ഭരണം പിടിച്ചെടുത്തത് മൂന്ന് പഞ്ചായത്തുകളിലാണ്

പി.വി അൻവർ
അതോടൊപ്പം വണ്ടൂർ മണ്ഡലത്തിലെ കാളികാവിലും എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. മലപ്പുറം ജില്ലയില്‍ കോൺഗ്രസിന്‍റെ നേതൃശബ്‌ദമായിരുന്ന ആര്യാടൻ മുഹമ്മദ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിൻമാറിയതും ശക്തനായ നേതാവിന്‍റെ അഭാവം കോൺഗ്രസിനുണ്ടായതുമാണ് നേതാക്കളും പ്രവർത്തകരും മറുകണ്ടം ചാടാൻ കാരണം. വണ്ടൂർ, ഏറനാട്, നിലമ്പൂർ, മണ്ഡലങ്ങളിലെ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗവുമായി പി.വിഅൻവർ എംഎൽഎക്കുള്ള ബന്ധവും ഇടതുപക്ഷത്തിന് നേട്ടമായി.