മലപ്പുറം:തിരൂരങ്ങാടിയിൽ ആത്മഹത്യ ചെയ്ത അഞ്ജലി ഓണ്‍ലൈന്‍ പഠന സൗകര്യങ്ങൾ ഇല്ലാതിരുന്നതിൽ പ്രയാസം പറഞ്ഞിരുന്നതായി പിതാവ് ദാസൻ. കഴിഞ്ഞ ദിവസമാണ് 10-ാം ക്ലാസ് വിദ്യാര്‍ഥിയായ അഞ്ജലിയെ വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുമായി സംസാരിച്ചിരുന്ന അഞ്ജലിയെ പിന്നീട് കാണാതാകുകയും അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. വീട്ടിലുണ്ടായിരുന്ന ടിവിയ്ക്കും സ്മാര്‍ട്‌ഫോണിനും തകരാറുകള്‍ നേരിട്ടിരുന്നതായും ദാസൻ പറഞ്ഞു.
അഞ്ജലിയുടെ ആത്മഹത്യ; ഓൺലൈൻ പഠന സൗകര്യമില്ലാത്തതിനാലെന്ന് മാതാപിതാക്കൾ
വീട്ടിലുണ്ടായിരുന്ന ടിവിയ്ക്കും സ്മാര്‍ട്‌ഫോണിനും തകരാറുകള്‍ നേരിട്ടിരുന്നതായും അഞ്ഡലിയുടെ പിതാവ് ദാസൻ പറഞ്ഞു.
ഡി.വൈ.എസ്.പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. മലപ്പുറത്ത് നിന്നെത്തിയ ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധനകള്‍ പൂര്‍ത്തിയാക്കി. അഞ്ജലിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. തിരൂരങ്ങാടി എസ്. ഐ നൗഷാദ് ഇബ്രാഹിമിന്‍റെ നേതൃത്വത്തില്‍ ഇന്‍ഗ്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അതേസമയം, ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിലെ സര്‍ക്കാരിന്‍റെ ജാഗ്രത കുറവാണ് അഞ്ജലിയുടെയും മരണത്തിന് കാരണമായതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് രവി തേലത്ത് കുറ്റപ്പെടുത്തി. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച അഞ്ജലി.